മണിയുടെ മരണം: പാഡിയിൽ നിന്ന് കണ്ടെടുത്ത പാസ്റ്റിക്ക് കുപ്പിയിൽ രാസവസ്തുക്കള്‍; അന്വേഷണം വഴിത്തിരിവിലേക്ക്

ശനി, 19 മാര്‍ച്ച് 2016 (15:02 IST)
കലാഭവന്‍ മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ പാഡിയിലെ സെപ്റ്റിക് ടാങ്കില്‍ നിന്നും കണ്ടെത്തിയ പാസ്റ്റിക്ക് കുപ്പിയില്‍ രാസവസ്തുക്കൾ ഉളളതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. എന്നാല്‍ ഇത് കീടനാശിനിയാണോ എന്ന കാര്യം ഉറപ്പിക്കാനായിട്ടില്ല. രാസപരിശോധനകള്‍ക്ക് ശേഷം മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത വരൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
 
പൊലീസും എക്സൈസും പാഡിയില്‍ നടത്തിയ പരിശോധനയിലാണ് കുപ്പികൾ കണ്ടെടുത്തത്. ഇത്തരത്തിലുള്ള ഒരു വിഷ വസ്തു മണി നേരിട്ട് വാങ്ങാന്‍ ഇടയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. 
അതേസമയം, മരണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മണിയുടെ കുടുംബം ചാലക്കുടി പൊലീസിൽ പരാതി നൽകും.
 

വെബ്ദുനിയ വായിക്കുക