ആരും ഇല്ലാത്ത സമയം നോക്കി സഹായം ചോദിച്ച് വീടുകളില്‍ എത്തുക. ശേഷം സ്വകാര്യ ഫോട്ടോകള്‍ എടുത്ത് ഭീഷണിപ്പെടുത്തുക. ഞെട്ടിക്കുന്ന വിവരങ്ങളാണ് കാസര്‍കോട് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. സഹായം ചോദിച്ചെത്തിയ യുവതി ഗൃഹനാഥന്‍ പണം എടുക്കാനായി പോയപ്പോള്‍ പിന്നാലെ അകത്തേക്ക് കയറുകയും പിന്നീട് ഒരു കൂട്ടം യുവാക്കള്‍ വീട് വളഞ്ഞു യുവതിക്കൊപ്പമുള്ള ഗൃഹനാഥന്റെ ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തുക. ബന്തിയോട് പച്ചമ്പളയിലാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന സംഭവം നടന്നത്.
ഫോട്ടോ കാണിച്ച് പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സംഭവം ചോദ്യം ചെയ്ത യുവാവിനെ ആറംഗ സംഘം മര്‍ദ്ദിച്ചു. പച്ചമ്പള വില്ലേജ് ഓഫീസിന് സമീപത്തെ അബൂബക്കറിനാണ് മര്‍ദനമേറ്റത്. മര്‍ദനമേറ്റ അബൂബക്കറിനെ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സഹായത്തിന്റെ പേരില്‍ വീട്ടില്‍ എത്തിയ യുവതി പണമെടുക്കാനായി ഗൃഹനാഥന്‍ അകത്തേക്ക് പോകുമ്പോള്‍ യുവതിയും പിന്നാലെ കയറുകയായിരുന്നു.
അതേസമയം പുറത്ത് നിന്ന് ആറു പേരെത്തി വീട് വളയുകയായിരുന്നു. ഗൃഹനാഥനെയും യുവതിയെയും ഒന്നിച്ച് നിര്‍ത്തി ഫോട്ടോ എടുത്ത ശേഷം ഭീഷണിപ്പെടുത്തി 25000 രൂപയും മൊബൈല്‍ ഫോണും കൈക്കലാക്കിയ സംഘം സ്ഥലം വിട്ടു.ക്രിക്കറ്റ് സ്റ്റമ്പും വടികളും മാരക ആയുധങ്ങളും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് അബൂബക്കര്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് എടുത്തു. രാഷ്ട്രദീപികയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.