ബിജെപി കേരളത്തില്‍ 30 മുതല്‍ 40 വരെ സീറ്റുകള്‍ നേടും: ശ്രീശാന്ത്

വ്യാഴം, 19 മെയ് 2016 (07:56 IST)
തെരഞ്ഞെടുപ്പ് ഫലം പുറത്ത്‌വരുമ്പോള്‍ ബി ജെ പി കേരളത്തില്‍ 30 മുതല്‍ 40 വരെ സീറ്റുകള്‍ നേടി മികച്ച പ്രകടനം നടത്തുമെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥി എസ് ശ്രീശാന്ത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്ത് പ്രതീക്ഷ പ്രകടിപ്പിച്ചത്.
 
പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ചിട്ടയായ പ്രവര്‍ത്തനത്തിലുടെ ശക്തമായ മുന്നേറ്റമാണ് ഇടത്-വലത് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം ശ്രീശാന്ത് നടത്തിയത്. അതേസമയം, തിരുവനന്തപുരത്തെ ജനം തനിക്കൊപ്പം നില്‍ക്കുമെന്ന് ശ്രീശാന്ത് പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക