ബിജു രാധാകൃഷ്ണനും മജിസ്ട്രേറ്റിനോട് രഹസ്യമായി സംസാരിക്കാനുണ്ട്
ചൊവ്വ, 30 ജൂലൈ 2013 (13:08 IST)
PRO
മജിസ്‌ട്രേറ്റിനോട് രഹസ്യമായി സംസാരിക്കാനുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍. കോടതിയിലെത്തിച്ചപ്പോള്‍ അഭിഭാഷകന്‍ മുഖേനയാണ് ഈ ആവശ്യമുന്നയിച്ചത്. പരാതി എഴുതിനല്‍കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചു.
സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണനെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി. ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് ബിജുവിനെ ഹാജരാക്കിയത്.
2005-ലെ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സരിത എസ് നായരെയും കോടതിയില്‍ ഹാജരാക്കി. കേസില്‍ സരിതയെ അടുത്തമാസം 13 വരെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞദിവസം സരിത മജിസ്ട്രേറ്റിനോട് രഹസ്യമായി കാര്യങ്ങള്‍ പറയാനുണ്ടെന്നറിയിച്ചത് വിവാദമായിരുന്നു. പക്ഷേ പരാതിയിലുള്ളത് വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമായിരുന്നു. നാല് പേജുള്ള പരാതിയാണ് സരിതയുടേതായി കോടതിയില്‍ സമര്‍പ്പിച്ചത്.