കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് രണ്ട് പേര് മരിച്ചു. എംസി റോഡില്‍ കൊട്ടാരക്കരയ്ക്കടുത്ത് ഇഞ്ചക്കാട് വളവില്‍ വച്ച് ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടമുണ്ടായത്.
ബൈക്കില്‍ യാത്ര ചെയ്തിരുന്ന പത്തനംതിട്ട കോന്നി സ്വദേശി ശ്രീഹരി (27), വയനാട് സ്വദേശി പുഷ്പന് (40) എന്നിവരാണു മരിച്ചത്. വല്ലത്ത് ഹിറ്റാച്ചി ഓപ്പറേറ്റര്മാരായിരുന്നു മരിച്ച ഇരുവരും.
കോഴഞ്ചേരിയിലേക്കു പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു വച്ചു തന്നെ ഹരി മരിച്ചു. പുഷ്പനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.