ബജറ്റ്: ശബരിമല മാസ്റ്റര്‍ പ്ലാനിന് 25 കോടി

വെള്ളി, 15 മാര്‍ച്ച് 2013 (11:43 IST)
PRO
PRO
ശബരിമല മാസ്റ്റര്‍ പ്ലാനിന് 25 കോടി രൂപ അനുവദിച്ചു. ശബരിമല മാലിന്യമുക്തി പദ്ധതിക്ക് അഞ്ചു കോടി രൂപയും അനുവദിച്ചതായി ധനമന്ത്രി കെ എം മാണി പറഞ്ഞു.

എല്ലാ കുടുംബങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തി. കെഎസ്ആര്‍ടിസിക്ക് 100 കോടി രൂപ. കോളേജുകളില്‍ പ്ലേസ്‌മെന്റ് സെല്‍ സ്ഥാപിക്കാന്‍ എട്ടു കോടി രൂപ അനുവദിച്ചു. മോട്ടോര്‍ വാഹനവകുപ്പില്‍ ഇ-പെയ്‌മെന്റ് സംവിധാനം നടപ്പാക്കും. മെഡിക്കല്‍ കോളേജുകളില്‍ പൊള്ളല്‍ ചികിത്സാ യൂണിറ്റ് സ്ഥാപിക്കും.

‌2015നകം ഭൂരഹിതര്‍ ഇല്ലാത്ത സംസ്ഥാനമാക്കും. സഹകരണ മേഖലയ്ക്ക് 75 കോടി രൂപ നല്‍കും. പഞ്ചായത്ത് ജനപ്രതിനിധികളുടെ ഓണറേറിയം 1000 രൂപയാക്കി. ആംബുലന്‍സുകള്‍ക്ക് 10 കോടിയും യാചക വിമുക്ത കേരളം പദ്ധതിക്ക് രൂപം നല്‍കിയതായും പതിനൊന്നാം ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എം മാണി വ്യക്തമാക്കി.

ഗവേഷണങ്ങള്‍ക്കുകണ്ടുപിടുത്തങ്ങള്‍ക്കുപ്രോല്‍സാഹനനല്‍കും. പേറ്റന്റുകള്‍ നേടുന്നവര്‍ക്ക്‌ ഒരുലക്ഷരൂസഹായനല്‍കും. ബജറ്റ്‌ പ്രസംഗത്തിലപദ്ധതികള്‍ നടപ്പാക്കുന്നതിന്‌ ചീഫ്‌ സെക്രട്ടറി അധ്യക്ഷനാമോനിട്ടറിംഗകമ്മിറ്റി രൂപീകരിക്കും.


വെബ്ദുനിയ വായിക്കുക