ജെനിത് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ പിറന്നാള്‍ സമ്മാനത്തെ കുറിച്ച് വ്യക്തമാക്കിയത്. പിറന്നാള്‍ സമ്മാനമായി പ്രത്യേകിച്ചൊന്നും വേണ്ട എന്തെങ്കിലും എഴുതി തന്നാല്‍ മതിയാകുമെന്ന് കാമുകി പറഞ്ഞപ്പോള്‍ ഞാന്‍ അവള്‍ക്കു വേണ്ടി ഒരു പുസ്തകം തന്നെ എഴുതാന്‍ തീരുമാനിക്കുകയായിരുന്നെന്നും ജെനിത് പറഞ്ഞു.