പെരിയാറില്‍ ഒഴുക്കില്‍പ്പെട്ട് നാല് യുവാക്കള്‍ മരിച്ചു. രാവിലെ പതിനൊന്നരയോടെയാണ് സംഭവം.
മൂന്നാര്‍ സ്വദേശികളായ സുരേഷ്, രാജേഷ്, മറയൂര്‍ സ്വദേശിയായ അന്തോണി, തിരുപ്പൂര്‍ സ്വദേശിയായ ജോസഫ് എന്നിവരാണ് മരിച്ചത്. മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിന് എത്തിയതായിരുന്നു ഇവര്‍. ശ്രീശങ്കര പാലത്തിനു താഴെ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.
കാല്‍കഴുകുന്നതിനിടെ വെള്ളത്തിലേക്കു വീണയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരും അപകടത്തില്‍പ്പെടുകയായിരുന്നു. നാലു പേരെ രക്ഷപെടുത്തി.