പിസി ജോര്‍ജ് രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് കെ എം മാണി
ബുധന്‍, 24 ജൂലൈ 2013 (10:28 IST)
PRO
PRO
സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് രാജിവയ്‌ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെഎം മാണി. രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം കോണ്‍ഗ്രസിന്റെ നിലപാട് അറിഞ്ഞ ശേഷമെടുക്കും. ജോര്‍ജുമായിചര്‍ച്ച നടത്തുമെന്നും മാണി അറിയിച്ചു. ജോര്‍ജ് രാജിക്കാര്യം അറിയിച്ചിരുന്നോ എന്ന ചോദ്യത്തോട് അങ്ങനെയൊരു സാഹചര്യമില്ലല്ലോ എന്ന മറുപടിയുമായി മാണി ഒഴിഞ്ഞുമാറുകയായിരുന്നു. അതിനിടെ മുഖ്യമന്ത്രിയുമായി പിസി ജോര്‍ജ് ഫോണില്‍ സംസാരിച്ചു. മുസ്ലീം ലീഗ് നേതൃത്വവുമായി കേരള കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചയും നടത്തുന്നുണ്ട്.
എന്നാല്‍ ചീഫ് വിപ്പ് സ്ഥാനത്ത് ഇനി തുടരാനാകില്ലെന്ന നിലപാടിലാണ് പി സി ജോര്‍ജ്ജ്. സര്‍ക്കാരില്‍ ഒപ്പമുള്ളത് അഴിമതിക്കാരും പെണ്ണുപിടിയന്‍മാരുമാണ്. അവരോടൊപ്പം ചീഫ് വിപ്പായി തുടരാനാകില്ലെന്ന് പി സി ജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു. രാജിവയ്ക്കാന്‍ രണ്ടാഴ്ചയ്ക്ക് മുമ്പ് കെ എം മാണിയോട് അനുവാദം ചോദിച്ചിരുന്നു. മാണിയെയും തന്നെയും തമ്മിലടിപ്പിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ ശ്രമിക്കുകയാണെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു