പിണറായി ക്വട്ടേഷന്‍ സംഘത്തലവന്‍: ഉണ്ണിത്താന്‍

വെള്ളി, 30 നവം‌ബര്‍ 2012 (11:59 IST)
PRO
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ തലവനാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസ് നേതാക്കളെ സി പി എം കള്ളക്കേസില്‍ കുടുക്കുകയാണെന്ന് ആരോപിച്ച് പടിഞ്ഞാറേ കല്ലടയില്‍ നടത്തിയ പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഉണ്ണിത്താന്‍.

പിണറായി വിജയന്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ തലവനായാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ അക്രമണങ്ങളിലും കൊലപാതകങ്ങളിലും ഒരു കക്ഷി എപ്പോഴും സി പി എം ആണെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.

വെബ്ദുനിയ വായിക്കുക