പാരിസ്ഥിതിക അനുമതിക്കായി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം

വെള്ളി, 27 ഡിസം‌ബര്‍ 2013 (10:25 IST)
PTI
പാരിസ്ഥിതിക അനുമതിക്കായി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം ലഭിച്ചു. മണല്‍ഖനനം, ഇഷ്ടികക്കളങ്ങള്‍ എന്നിവയ്ക്ക് വ്യവസ്ഥകളില്‍ ഇളവ് ചെയ്ത് പരിസ്ഥിതി മന്ത്രാലയം പുതിയ ചട്ടം പുറത്തിറക്കി.

അഞ്ച് മുതല്‍ 25 ഹെക്ടറുകള്‍ വരെയുള്ള ഖനനങ്ങള്‍ക്ക് പാരിസ്ഥിതികാഘാത പഠനം വേണ്ട. സംസ്ഥാന പാരിസ്ഥിക അതോറിറ്റിക്ക് തീരുമാനമെടുക്കാം. പ്രാഥമിക സാധ്യതാ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതി. തെരഞ്ഞെടുക്കപ്പെടുന്ന വ്യവസായങ്ങള്‍ക്കും ഇളവുണ്ട്.

ഖനന വ്യവസായ വിഷയങ്ങളില്‍ സംസ്ഥാനങ്ങളുടെ അധികാരം പരിമിതപ്പെടുത്തിയതിനെതിരെ കേരളം, കര്‍ണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പരാതിപ്പെട്ടിരുന്നു. പദ്ധതികള്‍ക്ക് പാരിസ്ഥികാനുമതി നല്‍കുന്നത് വൈകുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ജയന്തി നടരാജനെ മാറ്റി വീരപ്പ മൊയ്‌ലിക്ക് ചുമതല നല്‍കിയത്.

വീരപ്പ മൊയ്‌ലി വനം പരിസ്ഥിതി വകുപ്പിന്റെ അധികാരം ഏറ്റെടുത്തതോടെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ചട്ടം ഭേദഗതി ചെയ്തത്.

വെബ്ദുനിയ വായിക്കുക