പാതയോരത്ത് പന്തല്‍ പാടില്ല: ഹൈക്കോടതി

ബുധന്‍, 20 ജൂലൈ 2011 (08:52 IST)
PRO
PRO
റോഡരികില്‍ പൊതുയോഗങ്ങള്‍ നിരോധിച്ച വിധിക്ക് പിറകെ പാതയോരത്തും ഫുട്പാത്തിലും പന്തലുകള്‍ കെട്ടുന്നത് വിലക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവായി. പൊതുനിരത്ത് നിയമത്തിലെ നാലാം വകുപ്പ് പ്രകാരമാണ് നിരോധനം. പൊതുനിരത്തെന്നാല്‍ റോഡ് വക്കും നടപ്പാതയും ഉള്‍പ്പെടുമെന്നും കോടതി ചൂണ്ടിക്കാട്ടി.

പാതയോരത്തും ഫുട്പാത്തിലുമായുള്ള കച്ചവടം, പ്രകടനം, ഘോഷയാത്ര, യോഗങ്ങള്‍ എന്നിവയ്ക്കായി പന്തല്‍ കെട്ടാന്‍ പാടില്ല. നിരത്തുവക്കില്‍ യോഗം ചേര്‍ന്ന്, വിവിധ ആവശ്യങ്ങള്‍ക്കായി അവിടെയെത്തുന്നവരെ നിര്‍ബന്ധപൂര്‍വ്വം കേള്‍വിക്കാരാക്കുന്നത് പൊതുശല്യമാണെന്ന് കോടതി വിലയിരുത്തി. മനുഷ്യാവകാശങ്ങളുടെയും ലംഘനമായി ഇതിനെ കാണാം.

റോഡരികില്‍ പൊതുയോഗങ്ങള്‍ നിരോധിച്ച 2010-ലെ ഡിവിഷന്‍ ബെഞ്ച്‌ വിധി ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സമാനമായ ഈ വിധിയും എതിര്‍പ്പികള്‍ ക്ഷണിച്ചുവരുത്തിയേക്കും.

വെബ്ദുനിയ വായിക്കുക