അതേസമയം, മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ സാന്നിധ്യം ശരീരത്തിലുണ്ടാകാന്‍ രണ്ടു സാധ്യതകളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ബോധപൂര്‍വ്വം ആരെങ്കിലും കീടനാശിനി കലര്‍ത്തിയ മദ്യം നല്‍കിയതാകാം അല്ലെങ്കില്‍ മണി സ്വയം കീടനാശിനി കഴിച്ചതാകാം. ഇത്തരമൊരു നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സുഹൃത്തുക്കളെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.
കീടനാശിനി തോട്ടത്തിലെ ആവശ്യത്തിനായി എത്തിച്ചതല്ലെന്ന മാനേജര്‍ ജോബിയുടെ മൊഴിയും മരണത്തിലെ ദുരൂഹത വര്‍ദിപ്പിക്കുന്നു. മരുന്ന് ജാതിയ്ക്ക് അടിക്കാന്‍ എത്തിച്ചതാകാമെന്ന വാദം തെറ്റാണെന്ന് ജോബി പൊലീസിനോട് പറഞ്ഞു. അതേസമയം, ഡി വൈ എസ് പി സുദര്‍ശനന്റെ നേതൃത്വത്തിലുള്ള സംഘം മണിയുടെ സഹോദരന്‍ രാമകൃഷ്ണന്റെ മൊഴി എടുത്തു.