പാഠപുസ്തകക്ഷാമം പരിഹരിക്കും - ബേബി

ചൊവ്വ, 4 സെപ്‌റ്റംബര്‍ 2007 (14:16 IST)
FILEWD
സംസ്ഥാനത്തെ സ്കൂളുകളിലെ പാഠപുസ്തക ക്ഷാമം പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പാഠ പുസ്തക വിതരണത്തില്‍ ഈ വര്‍ഷം ചില അപാകതകള്‍ സംഭവിച്ചിട്ടുണ്ട്. ഓണാവധി കഴിഞ്ഞ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പാഠപുസ്തകങ്ങള്‍ ലഭ്യമാക്കും. ഇതിനായുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങി. വരും വര്‍ഷങ്ങളില്‍ ഇത്തര്‍ത്തില്‍ ഒരു വീഴ്ചയുണ്ടാകാതെ ശ്രദ്ധിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയെ അറിയിച്ചു.

കേരള ഫുട്ബോള്‍ ടിമിന്‍റെ മുന്‍ ക്യാപ്റ്റന്‍ അന്തരിച്ച തോമസ് സെബാസ്ട്യന്‍റെ ഭാര്യയ്ക്ക് ടൈറ്റാനിയത്തില്‍ ജോലി ലഭ്യമാക്കുന്നതിനുള്ള നടപടി എടുക്കണമെന്ന് ടൈറ്റാനിയത്തോട് ആവശ്യപ്പെടുമെന്ന് വ്യവസായ മന്ത്രി എളമരം കരീം നിയമസഭയ്ക്ക് ഉറപ്പു നല്‍കി.

തനിക്കെതിരെയുള്ള കേസ് നടപടികള്‍ തീരുന്നതു വരെ വിട്ടുനില്‍ക്കുന്ന കാര്യം ആലോചിക്കുമെന്ന് പറഞ്ഞ ടി.യു.കുരുവിള രാവിലെ തന്നെ സഭയിലെത്തി. നിയമസഭയില്‍ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം നല്‍കി. കക്ഷിഭേദമില്ലാതെ എല്ലാ മന്ത്രിമാരും കുരുവിളയുമായി സൌഹൃദം പങ്കുവച്ചു.

വെബ്ദുനിയ വായിക്കുക