പാചകവാതക വിലയില്‍ വര്‍ധന; സിലിണ്ടറിന്റെ വില 3.46 രൂപ വര്‍ധിപ്പിച്ചു

ചൊവ്വ, 10 ഡിസം‌ബര്‍ 2013 (19:43 IST)
PRO
PRO
ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്റെ വിലയില്‍ നേരിയ വര്‍ധന. സിലിണ്ടറിന് 3.46 രൂപയാണ് വര്‍ധിപ്പിച്ചത്. ഡീലര്‍മാരുടെ കമ്മീഷന്‍ ഒന്‍പത് ശതമാനത്തിലേറെ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണിത്. വിലവര്‍ധന തിങ്കളാഴ്ച പ്രാബല്യത്തില്‍വന്നു.

ഡീലര്‍മാരുടെ കമ്മീഷന്‍ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഒക്ടോബറിലും പാചകവാതക വില കൂട്ടിയിരുന്നു. ജീവനക്കാരുടെ വേതനം അടക്കമുള്ളവ പരിഷ്‌കരിക്കേണ്ട സാഹചര്യം പരിഗണിച്ചാണ് ഡീലര്‍മാരുടെ കമ്മീഷന്‍ വര്‍ധിപ്പിക്കുന്നതെന്ന് പെട്രോളിയം മന്ത്രാലയ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സബ്‌സിഡിയില്ലാത്ത സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

വെബ്ദുനിയ വായിക്കുക