പറവൂര്‍: റിമാന്റിലായിരുന്ന പ്രതി മരിച്ചു

ബുധന്‍, 23 നവം‌ബര്‍ 2011 (11:10 IST)
PRO
PRO
പറവൂര്‍ പീഡനക്കേസിലെ പ്രതി ജയിലില്‍ മരിച്ചു. വിയ്യൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ റിമാന്റിലായിരുന്ന സോമനാഥപ്പിള്ള(54)യാണ് മരിച്ചത്.

എയ്ഡ്സ് രോഗം ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് ഇയാള്‍ മരിച്ചത്. ഒമ്പത് ദിവസം മുമ്പാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പറവൂര്‍ കേസിലെ നൂറ്റി ഇരുപത്തിരണ്ടാം പ്രതിയാണ് സോമനാഥപ്പിള്ള. ഒക്ടോബര്‍ ആറിനാണ് ഇയാള്‍ അറസ്റ്റിലായത്.

വെബ്ദുനിയ വായിക്കുക