പരിസ്ഥിതി പ്രശ്നം: എംഎല്‍എമാര്‍ക്ക് മുന്നില്‍ പരാതി പ്രളയം
ബുധന്‍, 24 ഏപ്രില്‍ 2013 (17:22 IST)
PRO
PRO
റാംസര്‍ സൈറ്റായി പ്രഖ്യാപിച്ചിട്ടുള്ള വേമ്പനാട്ടു കായലിനെയും പാതിരാമണല്‍ ദ്വീപിനെയും ബാധിച്ച ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ പഠിക്കാന്‍ എംഎല്‍എമാരായ വിഡി സതീശന്‍, ടിഎന്‍ പ്രതാപന്‍, വിടിബലറാം, എംവി ശ്രേയാംസ്കുമാര്‍ എന്നിവരെത്തി. വിവിധ സാമൂഹ്യ, രാഷ്‌ട്രീയ പ്രവര്‍ത്തകരുമായി അവര്‍ ചര്‍ച്ച നടത്തി.
പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കാന്‍ പാതിരാമണല്‍ വനം വകുപ്പിന് കൈമാറണമെന്ന ആവശ്യം ഉയര്‍ന്നു. വനം വകുപ്പ് എക്കോ ടൂറിസം പദ്ധതി ഫലപ്രദമായി നടപ്പാക്കണം, തണ്ണീര്‍മുക്കം ബണ്ട് ഫെബ്രുവരി 15ന് തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കണം, മത്സ്യമേഖലയെ പരിഗണിക്കുന്ന നയം ഉണ്ടാകണം, ഹൗസ്ബോട്ടുകളെ നിയന്ത്രിക്കാന്‍ നടപടി വേണമെന്നും തുടങ്ങിയ പരാതികള്‍ എംഎല്‍എമാര്‍ക്ക് ലഭിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 100 കോടി ബജറ്റില്‍ വകയിരുത്തിയിരുത്തണമെന്നും ആവശ്യം ഉയര്‍ന്നു. ജൈവസൗഹൃദ കൃഷിയിലേക്ക് തിരിച്ചുപോകാന്‍ കര്‍ഷകര്‍ തയാറായിട്ടും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പരാതി ഉണ്ടായി.