പരാജയം വിലയിരുത്താന്‍ സിപിഎം യോഗം ഇന്ന്

വ്യാഴം, 28 ഒക്‌ടോബര്‍ 2010 (09:54 IST)
സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയം വിലയിരുത്താന്‍ സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരും. തിരുവനന്തപുരത്ത് ആണ് യോഗം ചേരുന്നത്.

തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ സര്‍ക്കാരിനും സംഘടനയ്ക്കും ഉണ്ടായ വീഴ്ചകള്‍, പ്രതിഛായ മോശമാക്കിയ വിഷയങ്ങള്‍, പ്രതികൂലമായ ഘടകങ്ങള്‍ എന്നീ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും.

ലോട്ടറി വിവാദം, ക്രൈസ്‌തവ സഭയുമായി നിലനിന്ന അഭിപ്രായ വ്യത്യാസം തുടങ്ങിയ കാര്യങ്ങള്‍ മുന്നണിയുടെ ജയസാധ്യതകളെ പ്രതികൂലമായി ബാധിച്ചോ എന്നു പരിശോധിക്കും. നാളെയും മറ്റന്നാളുമായി സിപിഎം സംസ്ഥാന കമ്മിറ്റി യോഗവും ചേരുന്നുണ്ട്‌.

വെബ്ദുനിയ വായിക്കുക