പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

വ്യാഴം, 23 ജനുവരി 2014 (15:51 IST)
PRO
PRO
എറണാകുളം കുന്നത്തുനാട്ടില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. പ്രതിയെ കണ്ടെത്താനുള്ള തെരച്ചിലില്‍ ആണ് പൊലീസ്.

പെണ്‍കുട്ടിയുടെ ബന്ധുവും അയല്‍വാസിയുമായ സുഭാഷ് ആണ് പീഡിപ്പിച്ചത് എന്നാണ് പരാതി.
ആറ് മാസം ഗര്‍ഭിണിയാണ് വിദ്യാര്‍ത്ഥിനി ഇപ്പോള്‍.

പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.

ഗര്‍ഭം അലസിപ്പിക്കാന്‍ അധ്യാപിക തന്നോട് ആവശ്യപ്പെട്ടതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

വെബ്ദുനിയ വായിക്കുക