പത്തനംതിട്ടയിൽ ജില്ലയില്‍ വിമാനത്താവളം വരേണ്ടത് ജനങ്ങളുടെ ആവശ്യം: സുരേഷ് ഗോപി

ബുധന്‍, 30 മാര്‍ച്ച് 2016 (12:48 IST)
പത്തനംതിട്ട ജില്ലയില്‍ ചെറുവിമാനങ്ങള്‍ ഇറക്കാന്‍ കഴിയുന്ന തരത്തിലുള്ള വിമാനത്താവളം എങ്കിലും കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് നടൻ സുരേഷ് ഗോപി. ഇത് തന്റെ അഭിപ്രായമാണ്. എന്നാല്‍ പ്രകൃതിയുടെ കണ്ണും മൂക്കും അടച്ചുള്ള വികസനത്തെയാണ് ആറന്മുളയിൽ എതിർത്തതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ബി ജെ പി ആറന്മുള നിയോജക മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
ആറന്മുളയിൽ വിമാനത്താവളം കൊണ്ടുവരുന്നതിനെതിരെ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ജനകീയ സമരങ്ങള്‍ക്ക് ബി ജെ പി നേതൃത്വം കൊടുത്തിരുന്നു.  പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള നിർമാണ പ്രവർത്തനങ്ങളൊന്നും വേണ്ടെന്നായിരുന്നു ബി ജെ പിയുടെ നിലപാട്.

വെബ്ദുനിയ വായിക്കുക