നെടുമ്പാശേരി വിമാനത്താവളത്തില്‍ എല്‍ ടി ടി ഇ പ്രവര്ത്തകന് എന്ന് സംശയിക്കുന്നയാള്‍ പിടിയിലായതായി റിപ്പോര്‍ട്ട്. എമിഗ്രേഷന്‍ വിഭാഗമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പീറ്റര്‍ സാവരി മുത്തു എന്ന പേരാണ് ഇയാള്‍ പാസ്പോര്ട്ടില് നല്‍കിയിരിക്കുന്നത്. തമിഴ്നാട്ടിലെ പെരുവാരം സ്വദേശിയാണെന്നും പാസ്പോര്ട്ടില് ഉണ്ട്.
ചൊവാഴ്ച വൈകിട്ട് മസ്ക്കറ്റ് വഴി പാരീസിലേക്ക് പുറപ്പെടുന്ന ഒമാന്‍ എയര്‍വേയ്സിലെ യാത്രക്കാരനായിരുന്നു ഇയാള്‍. ഇയാളുടെ ബന്ധുക്കള്‍ ശ്രീലങ്കന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു എന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. നാല് വര്‍ഷത്തിലധികമായി താന്‍ ഇന്ത്യയില്‍ താമസിക്കുകയാണെന്നും ഇയാള്‍ വെളിപ്പെടുത്തി. ഇമിഗ്രേഷന്‍ വിഭാഗം പീറ്ററിനെ ചോദ്യം ചെയ്തുവരികയാണ്.
എല്‍ ടി ടി എ പ്രവര്‍ത്തകര്‍ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ താവളം ഒരുക്കി കൂടുതല്‍ ശക്തി സംഭരിച്ച് തിരിച്ചുവരാന്‍ ഒരുങ്ങുന്നതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ ഈയിടെ വ്യക്തമാക്കിയിരുന്നു.