നിലയ്ക്കലില്‍ ശബരിമല തീര്‍ഥാടന വാഹനം അപകടത്തില്‍പ്പെട്ട് അഞ്ചു പേര്‍ക്ക് പരുക്ക്
ശനി, 14 ഡിസംബര്‍ 2013 (17:48 IST)
PRO
PRO
ശബരിമല അയ്യപ്പ ദര്‍ശനം കഴിഞ്ഞു മടങ്ങിയ തീര്‍ഥാടകരുടെ കാര്‍ നിലയ്ക്കലില്‍ നിയന്ത്രണം വിട്ട് മൂന്നു കുട്ടികളടക്കം അഞ്ചു അയ്യപ്പന്മാര്‍ക്കു പരുക്ക്. തൊടുപുഴ മേഖലയില്‍ നിന്നുള്ളവരാണ് അയ്യപ്പന്മാരെന്നാണ് സൂചന.
റോഡിന്റെ വശത്തെ കുഴിയിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്. നിലയ്ക്കലില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി റോഡിന്റെ വലതു ഭാഗത്തെ രണ്ടു കലുങ്കുകളില്‍ ഇടിച്ച ശേഷം കുഴിയിലേക്കു മറിയുകയായിരുന്നു.