തിരുവല്ലയില്‍ ക്ഷേത്ര കവര്‍ച്ചയ്ക്കിടെ ഒരാളെ കൊന്നു

ബുധന്‍, 4 ജൂലൈ 2012 (08:33 IST)
PRO
PRO
തിരുവല്ല കല്ലൂപ്പാറ ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ചയ്ക്കിടെ ഒരാളെ കൊലപ്പെടുത്തി. ക്ഷേത്രത്തിലെ അന്തേവാസിയായ ഗോപാലകൃഷ്ണ കൈമളാണ് കൊല്ലപ്പെട്ടത്. ഇയാളെ കവര്‍ച്ചക്കാര്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

കാവല്‍ക്കാരനായ ചന്ദ്രശേഖരനെ കെട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച നടന്നത്. ക്ഷേത്രത്തിലെ സ്വര്‍ണംപൂശിയ താഴികക്കുടം നഷ്ടപ്പെട്ടു.

ചന്ദ്രശേഖരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീഴ്വായ്പൂര്‍ പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

വെബ്ദുനിയ വായിക്കുക