തിരുവനന്തപുരം ജില്ലയില്‍ കോളറബാധ സ്‌ഥിരീകരിച്ചു. തീരദേശമേഖലയായ പുതിയതുറ ഭാഗത്ത് എട്ടുമാസവും, രണ്ട് വയസും പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്കാണ് കോളറ ബാധിച്ചിട്ടുണ്ടെന്ന് സ്‌ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് പ്രദേശത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
തമിഴ്‌നാട്ടില്‍ നിന്നാവാം രോഗം പടര്‍ന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മലത്തില്‍ നിന്ന് പടരുന്ന ഈ രോഗം വീണ്ടും വരാന്‍ തീരമേഖലയിലെ ശുചിത്വകുറവും ഒരുപരിധിവരെ കാരണമാണ്. പുതിയതുറ മുതല്‍ കോവളം വരെയുള്ള തീരമേഖലയില്‍ പൊതുകക്കൂസുകള്‍ തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ്.
രോഗലക്ഷണമുള്ളവര്‍ ഉടന്‍തന്നെ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌ഥലത്ത് ആരോഗ്യ വകുപ്പ് ബോധവത്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.