താരങ്ങള്‍ വിശദീകരണം നല്‍കി; അച്ചടക്കം പാലിക്കണമെന്ന്‌ ഇന്നസെന്റ്

ചൊവ്വ, 25 ഫെബ്രുവരി 2014 (16:34 IST)
PRO
PRO
വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ സിസി‌എല്‍ കേരളാ സ്ട്രൈക്കേഴ്സ് താരങ്ങള്‍ അമ്മയ്ക്ക് വിശദീകരണം നല്‍കി. ടീം മനേജര്‍ ഇടവേള ബാബു ആണ് വിശദീകരണം നല്‍കിയത്. കൊച്ചി-ഹൈദരാബാദ് ഇന്റിഗോ വിമാനത്തില്‍ നിന്നാണ് താരങ്ങളെ ഇറക്കിവിട്ടത്.

അതേസമയം താരങ്ങള്‍ സംഘടനയ്‌ക്ക് അകത്തും പുറത്തും അച്ചടക്കം പാലിക്കണമെന്ന്‌ 'അമ്മ' പ്രസിഡന്റ്‌ ഇന്നസെന്റ് പ്രതികരിച്ചു‌. താരങ്ങള്‍ വിമാനയാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹൈദരാബാദില്‍ നടക്കുന്ന സിസി‌എല്‍ മത്സരത്തില്‍ പങ്കെടുക്കാനായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ പോകാനിരുന്ന താരങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടിരുന്നു. എയര്‍ഹോസ്‌റ്റസിനോട്‌ അപമര്യാദയായി പെരുമാറി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇറക്കിവിറ്റതെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌ അറിയിച്ചിരുന്നു.

എന്നാല്‍ കേരളാ സ്ട്രൈക്കേഴ്സ് താരങ്ങള്‍ ഈ ആരോപണം നിഷേധിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക