ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന സമരം കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു ഒത്തുതീര്‍പ്പായത്. ചര്‍ച്ചയില്‍ കോളെജ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ പല വ്യവസ്ഥകളും എടുത്തുമാറ്റിയിരുന്നു. കളക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലെ ഉറപ്പാണ് അധികൃതര്‍ തെറ്റിച്ചിരിക്കുന്നത്.
മാനേജുമെന്റിനെതിരെ നടന്ന സമരത്തില്‍ വലിയ പങ്കാളത്തമുണ്ടായിരുന്ന ഫാര്‍മസി കോളേജിലാണ് ഇപ്പോള്‍ നടപടി. രക്ഷിതാക്കള്‍ കോളേജില്‍ വന്ന് സത്യവാങ്മൂലം ഒപ്പിട്ടു നല്‍കിയാല്‍ മാത്രമേ ക്ലാസില്‍ പ്രവേശിപ്പിക്കൂ എന്നാണ് മാനേജ്‌മെന്റിന്റെ നിലപാടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. താടിവെച്ച കുട്ടികളെ കണ്ടെത്തിയ ശേഷം അവരെ ക്ലാസില്‍നിന്ന് പുറത്താക്കും. ഹാജര്‍ നല്‍കില്ല. ഇതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഫീസ് അടച്ച കുട്ടികളെ പോലും ക്ലാസില്‍ കയറ്റുന്നില്ല.