ഡിജിപിയെ നിയമിക്കുന്നതില്‍ തര്‍ക്കമില്ലെന്ന് ചെന്നിത്തല

ഞായര്‍, 3 മെയ് 2015 (15:50 IST)
പുതിയ ഡി ജി പിയെ നിയമിക്കുന്നതില്‍ തര്‍ക്കമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മില്‍ ഡി ജി പി നിയമനത്തില്‍  ഭിന്നതയുള്ളതായ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
മുഖ്യമന്ത്രിയുമായി ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നതയില്ല. ഐക്യകണ്‌ഠേന തന്നെ തീരുമാനം ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
 
ടി പി സെന്‍കുമാറിനെ ഡി ജി പിയാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ താത്പര്യം. എന്നാല്‍, കേന്ദ്ര ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് മടങ്ങിവരാമെന്ന് അറിയിച്ച മഹേഷ്‌കുമാര്‍ സിംഗ്ലയെ പരിഗണിക്കണമെന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പ്.

വെബ്ദുനിയ വായിക്കുക