റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ആഭ്യന്തരവകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണം സിബിഐക്കു വിടുന്നതില്‍ ചെയ്യാന്‍ കഴിയാവുന്നതെല്ലാം ചെയ്തു. രണ്ടു തവണ ഇതു സംബന്ധിച്ചു സിബിഐക്കു കത്തു നല്‍കിയിരുന്നതാണ്.