ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയിട്ടില്ല: മുഖ്യമന്ത്രി

ബുധന്‍, 17 മെയ് 2017 (12:09 IST)
ജേക്കബ് തോമസ് ഒരു മാസത്തെ ആര്‍ജിത അവധിയില്‍ പോയതാണെന്ന് മുഖ്യമന്ത്രി‍‌ പിണറായി വിജയൻ. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും അദ്ദേഹത്തെ നീക്കിയിട്ടില്ല. ഒരു മാസം കൂടി അവധി നീട്ടാന്‍ ജേക്കബ് തോമസ് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

ഏപ്രിൽ ഒന്നു മുതലാണ് ജേക്കബ് തോമസ് അവധിയിൽ പോയതെന്നും പിണറായി നിയമസഭയിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് ഏപ്രിൽ ഒന്നിനു ജേക്കബ് തോമസ് ഒരു മാസത്തെ നിർബന്ധിത അവധിയിൽ പ്രവേശിച്ചത് എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, സ്വകാര്യ ആവശ്യത്തിന് അവധിയെടുക്കുന്നു എന്നായിരുന്നു കത്തിൽ വ്യക്തമാക്കിയിരുന്നത്.

വെബ്ദുനിയ വായിക്കുക