ജിഷ്ണു പ്രണോയ് കേസ് സിബിഐയ്ക്ക്; നടപടി ജിഷ്ണുവിന്റെ കുടുംബത്തിന്റെ ആവശ്യമനുസരിച്ച്

ബുധന്‍, 5 ജൂലൈ 2017 (12:18 IST)
നെഹ്റു കോളജ് വിദ്യാര്‍ഥിയായിരുന്നു ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. അഡീഷണല്‍ ചീഫ് സെക്രട്ടറിയായ സുബ്രാത ബിശ്വാസാണ് സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തുകൊണ്ടുള്ള വിജ്ഞാപനം പൂറത്തിറക്കിയത്. ജിഷ്ണുവിന്റെ കുടുംബത്തിന്റെ ആവശ്യമനുസരിച്ചാണ് ഈ നടപടി. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ജിഷ്ണുവിന്റെ വീട്ടില്‍ ലഭിച്ചു.
 
അതെസമയമ്മ്, സര്‍ക്കാരിന്റെ ഈ നടപടിയില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ മാധ്യമങ്ങളോട് പറഞ്ഞു. ഇതില്‍ സര്‍ക്കാരിനോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്ന് മഹിജ പറഞ്ഞു.ജിഷ്ണു കേസില്‍ നീതി ആവശ്യപ്പെട്ട് മഹിജയും കുടുംബവും പൊലീസ് ആസ്ഥാനത്ത് നടത്തിയ സമരത്തിന് ശേഷമാണ് കേസ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ജിഷ്ണുവിന്റെ കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. 
 
കേസില്‍ സിബിഐ അന്വേഷണത്തിന് തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു‍. സിബിഐ അന്വേഷണത്തിന് തടസ്സം ഒന്നുമില്ലെന്നും ഇക്കാര്യം ജിഷ്ണുവിന്റെ അച്ഛനെയും ഡിജിപിയെയും അറിയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക