ജമാ അത്തെ ഇസ്‌ലാമി വേദിയില്‍ ഭീകരാക്രമണ ഭീഷണി, സുരക്ഷയുടെ ഭാഗമായി രാഹുല്‍ ഈശ്വറിനെ പൊലീസ് തടഞ്ഞു; ഫ്രാന്‍സ് മോഡല്‍ ആക്രമണം ഇവിടെ ആവര്‍ത്തിക്കുമെന്ന് സന്ദേശം
വെള്ളി, 9 സെപ്‌റ്റംബര്‍ 2016 (11:42 IST)
ജമാ അത്തെ ഇസ്‌ലാമി ഹൈക്കോടതിക്ക് സമീപത്തായി നടത്താനിരുന്ന സമ്മേളനവേദിക്ക് ഭീകരാക്രമണ ഭീഷണിയുണ്ടായതായി റിപ്പോര്‍ട്ട്. മതസൗഹാര്‍ദ്ദം വിഷയമാക്കിയുള്ള സമ്മേളനത്തില്‍ ഇതരമതസ്ഥരായ വ്യക്തികളെയും ക്ഷണിച്ചിരുന്നു.
ഹൈക്കോടതിക്കടുത്തുള്ള കെട്ടിടത്തിലാണ് സമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നത്. ഫ്രാന്‍സില്‍ നടന്ന രീതിയില്‍ ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റുമെന്ന ഭീഷണി ഉള്ളതായായുള്ള വിവരം കേന്ദ്ര ഏജന്‍സികള്‍ കൈമാറുകയായിരുന്നു.
സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ ഈശ്വറിനെ സുരക്ഷയുടെ ഭാഗമായി പൊലീസ് തടഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.