ജനശതാബ്ദി എക്സ്പ്രസ് കണ്ണൂരിലേക്ക്

ബുധന്‍, 31 ജൂലൈ 2013 (14:35 IST)
PRO
PRO
കോട്ടയം വഴി സര്‍വീസ് നടത്തുന്ന കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് കണ്ണൂരിലേക്ക് നീട്ടിക്കൊണ്ട് ഉത്തരവായി. ഓഗസ്റ്റ് രണ്ടാം തീയതി മുതലാണ്‌ തീവണ്ടി കണ്ണൂരില്‍ നിന്ന് പുറപ്പെടുന്നത്.

12081/ 82 ജനശതാബ്ദി എക്സ്പ്രസാണ്‌ കണ്ണൂരിലേക്ക് നീട്ടിയത്. ഓഗസ്റ്റ് രണ്ടിന്‌ വെളുപ്പിന്‌ 4.45 ന്‌ കെ സുധാകരന്‍ എം പി കണ്ണൂരില്‍ തീവണ്ടിക്ക് ഫ്ലാഗ് ഓഫ് നല്‍കും.

വെളുപ്പിനു 4.45 നു കണ്ണൂര്‍ വിടുന്ന തീവണ്ടി 5.04 നു തലശേരിയിലും 5.23 നു വടകരയിലും 6.15 നു കോഴിക്കോടും എത്തും. തുടര്‍ന്നുള്ള സ്റ്റേഷനുകളില്‍ മുന്‍ സമയങ്ങളില്‍ തന്നെ തീവണ്ടി എത്തും.

അതുപോലെ തിരിച്ച് തിരുവനന്തപുരത്തു നിന്നുള്ള തീവണ്ടി രാത്രി 9.55 നു കോഴിക്കോട്ടെത്തും. 10.50 നു തലശേരിയിലും 11.30 നു കണ്ണൂരിലുമെത്തും.

വെബ്ദുനിയ വായിക്കുക