ലൈംഗിക അതിക്രമം തടയാന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചിരുന്നു. കൊല്ലത്തെ പന്മന ആശ്രമത്തിലെ അന്തേവാസിയായ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദത്തിന്റെ ജനനേന്ദ്രിയമാണ് വിദ്യാര്‍ത്ഥിനി മുറിച്ചത്. തിരുവനന്തപുരം പേട്ടയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.