ചെന്നൈയിലെ മലയാളി പെണ്‍കുട്ടിയുടെ മരണം; കൂട്ടുകാരി കുടുങ്ങിയേക്കും
ചൊവ്വ, 30 ഏപ്രില്‍ 2013 (17:19 IST)
PRO
PRO
ചെന്നൈയില്‍ മലയാളി പെണ്‍കുട്ടിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. നെടുമങ്ങാട് പുലിപ്പാറ കമലാലയത്തില്‍ ഭുവനചന്ദ്രന്‍ നായരുടെയും അംബികാ ദേവിയുടെയും മകളായ ജീവ ബി നായരുടെ (23) മരണവുമായി ബന്ധപ്പെട്ട് കൂട്ടുകാരി സംശയത്തിന്റെ നിഴലിലാണിപ്പോള്‍. ജീവയുടെ സുഹൃദ് വലയത്തിലെ മറ്റ് ചിലരും കുടുങ്ങുമെന്നാണ് സൂചനകള്‍.
ജീവയുടെ സുഹൃത്ത് പ്രിയങ്കയ്ക്ക് സംഭവത്തിലുള്ള പങ്കിനെക്കുറിച്ച് പൊലീസിന്റെ അന്വേഷിക്കുന്നുണ്ട്. പ്രിയങ്കയും ജീവയും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. വിവാഹിതയായ പ്രിയങ്കയ്ക്ക് സുഹൃദ് വലയത്തിലെ അരവിന്ദ് എന്ന് പേരുള്ള ഒരാളുമായി അടുപ്പമുണ്ടായിരുന്നു എന്നാണ് സൂചന. ഇക്കാര്യം യുഎസിലുള്ള പ്രിയങ്കയുടെ ഭര്‍ത്താവിനെ ജീവ അറിയിച്ചു. ഇതേ ചൊല്ലി കാമുകന്‍ രാഹുല്‍ ജീവയുമായി പിണങ്ങി. അരവിന്ദ് ജീവയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
നാല് മാസത്തോളമായി രാഹുലും ജീവയും പിണങ്ങിക്കഴിയുകയായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് സംഭവദിവസം ജീവ രാഹുല്‍ താമസിക്കുന്ന ഫ്ലാറ്റിലെത്തിയത്. പ്രിയങ്കയും അരവിന്ദും ഉള്‍പ്പടെയുള്ളവരും ഇവിടെയെത്തി. ഇവര്‍ തമ്മില്‍ വഴക്കുനടന്നു. തുടര്‍ന്ന് മറ്റുള്ളവര്‍ പുറത്തിറങ്ങിയശേഷമാണ് ജീവ മരിക്കുന്നത്. ചെന്നൈയിലെ പള്ളിക്കരണൈയിലെ ഫ്ളാറ്റില്‍ ആണ് ജീവയെ ദുരൂഹസാഹചര്യത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.