ചെന്നിത്തല അങ്ങനെ പറയുമെന്ന് കരുതുന്നില്ല: തിരുവഞ്ചൂര്‍
ബുധന്‍, 22 മെയ് 2013 (10:25 IST)
PRO
PRO
ഉമ്മന്‍ചാണ്ടിക്കെതിരെ രമേശ് ചെന്നിത്തല രൂക്ഷവിമര്‍ശനം ഉന്നയിക്കുമെന്ന് കരുതുന്നില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സര്‍ക്കാര്‍ കെട്ടുറപ്പോടെയാണ് മുന്നോട്ടുപോകുന്നത്. ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കമില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല രംഗത്തെത്തിയത്. “ഇനി മുതല്‍ ഉമ്മന്‍ചാണ്ടിയ്ക്ക് അദ്ദേഹത്തിന്റെ വഴി, എനിക്ക് എന്റെ വഴി. ഉമ്മന്‍ചാണ്ടിയുമായി ഇനി സന്ധിയ്ക്കില്ല. സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം ഇനി പഴയതുപോലെയാകില്ല. സര്‍ക്കാരിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇനി ഉമ്മന്‍ചാണ്ടിയ്ക്ക് മാത്രമാണ്“- ചെന്നിത്തല പറഞ്ഞു.