കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്സുമാര്‍ പണിമുടക്കുന്നു

വ്യാഴം, 21 ജൂണ്‍ 2012 (12:09 IST)
PRO
PRO
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്സുമാരുടെ പണിമുടക്ക് തുടങ്ങി. നിര്‍ബന്ധിത സേവനം അനുഷ്ഠിക്കുന്ന അന്‍പതോളം നഴ്സുമാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

സ്റ്റൈപ്പന്റ് വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. നിലവില്‍ ആറായിരം രൂപയാണ് ഇവരുടെ പ്രതിമാസ സ്റ്റൈപ്പന്റ്.

ഇതേ ആവശ്യം ഉന്നയിച്ച് നഴ്സുമാര്‍ കഴിഞ്ഞ ദിവസം സൂചനാ പണിമുടക്ക് നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക