കൊച്ചിയില്‍ ഉത്തരേന്ത്യക്കാര്‍ പിടിയില്‍

ചൊവ്വ, 29 ജൂലൈ 2008 (13:29 IST)
കൊച്ചിയില്‍ ഭൂപടങ്ങളുമായി രണ്ടു ഉത്തരേന്ത്യക്കാര്‍ പൊലീസ് പിടിയിലായി. കൊച്ചിയിലെ പല തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും വിശദമായ ചിത്രം ഭൂപടത്തിലുണ്ട്‌.

അന്വേഷണത്തില്‍ ഗൂഗ്‌ള്‍ സൈറ്റില്‍ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്‌തെടുത്ത വിശദമായ ഭൂപടമാണിതെന്ന് പൊലീസ് കണ്ടെത്തി. രാജ്യത്തെ ഒരു പ്രമുഖ മൊബൈല്‍ കമ്പനിക്ക്‌ ടവര്‍ സ്ഥാപിക്കുന്നതിനാണ്‌ ഭൂപടമെടുത്തതെന്ന്‌ ഇവര്‍ പൊലീസിനോട്‌ പറഞ്ഞു. എന്നാല്‍ ഒരു മൊബൈല്‍ ടവര്‍ സ്‌ഥാപിക്കുന്നതിന്‌ ഇത്രയും വിശദമായ ഭൂപടം എന്തിനാണെന്ന പോലീസിന്‍റെ ചോദ്യത്തിനു ഇവര്‍ വ്യക്‌തമായ മറുപടി നല്‍കിയിട്ടില്ല.

അതേസമയം അഹമ്മദാബാദില്‍ സ്‌ഫോടനം നടന്ന ദിവസം ഇവര്‍ കൊച്ചിയില്‍ നിന്നും അഹമ്മദാബാദിലേക്ക്‌ ഫോണ്‍ ചെയ്‌തിരുന്നതായും പൊലീസിന്‌ വിവരം ലഭിച്ചു. വിശദമാ‍യ ചോദ്യം ചെയ്യലിനായി ഇവരെ പൊലീസ് കൊണ്ടു പോയി. കേരളത്തില്‍ സ്ഫോടന ഭീഷണിയുള്ള സാഹചര്യത്തില്‍ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിരുന്നു.

ഏറ്റവും കൂടുതല്‍ സുരക്ഷ കൊച്ചിയിലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ പൊലീസ് നടത്തിയ പരിശോധനയിലാണ് ഉത്തരേന്ത്യക്കാരെ പിടികൂടിയത്.

വെബ്ദുനിയ വായിക്കുക