കേരള കോണ്‍ഗ്രസ് സെകുലര്‍ അനുകൂലികളുടെ യോഗം ഇന്ന്

ചൊവ്വ, 31 മാര്‍ച്ച് 2015 (08:17 IST)
കേരള കോണ്‍ഗ്രസ് സെകുലര്‍ അനുകൂലികളുടെ യോഗം ഇന്ന്. സെകുലര്‍ പുനരുജ്ജീവിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് യോഗം ചേരുന്നത്. പ‍ഴയ സെകുലര്‍ വിഭാഗം നേതാക്കളാണ്​ടി എസ്​ജോണിന്റെ അധ്യക്ഷതയില്‍ യോഗം ചേരുന്നത്. പി സി ജോര്‍ജിനെ അനുകൂലിക്കുന്നവര്‍ ആണ് യോഗം ചേരുന്നത്.
 
ഇതിനിടെ, യൂത്ത് കോണ്‍ഗ്രസ് പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റി പി സി ജോര്‍ജ്,​ എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. 
 
പി സി ജോര്‍ജിനെ ചീഫ്​വിപ്പ് സ്ഥാനത്തു നിന്നു നീക്കുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തിലാണ്​പ‍ഴയ കേരള കോണ്‍ഗ്രസ്​ സെകുലര്‍ നേതാക്കള്‍ യോഗം ചേരുന്നത്​. ടി എസ്​ജോണിന്റെ അധ്യക്ഷതയില്‍ കാലത്ത് പതിനൊന്നു മണിക്ക്‌ തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ പി സി ജോര്‍ജും പങ്കെടുക്കും.

വെബ്ദുനിയ വായിക്കുക