കൊച്ചി മെട്രോ നിര്‍മ്മാണം ഒരു മാസത്തിനകം

ചൊവ്വ, 30 ഏപ്രില്‍ 2013 (18:33 IST)
PRO
കൊച്ചി മെട്രോയും ഡിഎംആര്‍സിയും തമ്മിലുള്ള കരാറിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായും ഒരു മാസത്തിനകം നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

മണല്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മണല്‍ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കാന്‍ തീരുമാനമായി. പെരിയാര്‍ കടുവ സങ്കേതത്തില്‍ ശബരിമല, മുക്കുഴി, പച്ചക്കാവ്, ഗവി എന്നിവിടങ്ങളില്‍ ഫോറസ്റ്റ് ചെക്ക്പോസ്റ്റുകള്‍ സ്ഥാപിക്കും.

700 ട്രൈബല്‍ വാച്ചര്‍മാരെ നിയമിക്കും. പിഎസ്സി വഴിയായിരിക്കും നിയമനം. അട്ടപ്പാടി അഹാഡ്സില്‍ ജോലി ചെയ്യുന്ന മുഴുവന്‍ പേരെയും ഇതില്‍ ഉള്‍പ്പെടുത്തും -മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി നിരക്ക് വര്‍ധനവ് അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്തവിധം തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക