കുറിപ്പ് വിവാദം: യെച്ചൂരിയുടെ പ്രസ്താവന പരിശോധിക്കണമെന്ന് വിഎസ്

ശനി, 28 മെയ് 2016 (13:06 IST)
സത്യപ്രതിജ്ഞ ദിവസം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നല്‍കിയ കുറിപ്പുമായി ബന്ധപ്പെട്ട് വിശദീകരണവുമായി വി എസ് അച്ചുതാനന്ദന്‍. ക്യാബിനറ്റ് റാങ്കിലുള്ള സര്‍ക്കാര്‍ ഉപദേശകന്‍, എല്‍ ഡി എഫ് ചെയര്‍മാന്‍ എന്നീ പദവികള്‍ ആവശ്യപ്പെടുന്ന കുറിപ്പ് വി എസ് അച്യുതാനന്ദനാണ് തനിക്ക് നല്‍കിയതെന്ന യെച്ചൂരിയുടെ പരാമര്‍ശം പരിശോധിക്കണമെന്ന് വി എസ് പറഞ്ഞു‍.
 
കുറിപ്പ് വി എസിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമാണ് തനിക്ക് കൈമാറിയതെന്ന് യെച്ചൂരി നേരത്തെ പറഞ്ഞിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനിടെ വി എസ് ഒരു കുറിപ്പ് വായിക്കുന്നതും പിന്നീട് യെച്ചൂരിക്ക് കൈമാറുന്നതും വാര്‍ത്തയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കാര്യമായ പ്രതികരണം നടത്താന്‍ യെച്ചൂരിയും വി എസും തയ്യാറായിരുന്നില്ല. പിന്നീട് കുറിപ്പ് വി എസിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമാണ് തനിക്ക് കൈമാറിയതെന്ന് യെച്ചൂരി മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു.
 
ഇംഗ്ലീഷില്‍ ഉള്ള കുറിപ്പില്‍ ക്യാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശക പദവി, എല്‍ ഡി എഫ് ചെയര്‍മാന്‍, സി പി എം സെക്രട്ടേറിയേറ്റില്‍ പുന:പ്രവേശനം എന്നീ കാര്യങ്ങളാണ് എഴുതിയിരുന്നത്. ഇതില്‍ ഏതെങ്കിലും ഒരു സ്ഥാനം തനിക്ക് ലഭിക്കണം എന്ന ആവശ്യമായിരുന്നു വി എസ് ഉന്നയിച്ചിരുന്നത്. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക