കുടുംബശ്രീ 191 കോടിയുടെ പദ്ധതി നടപ്പാക്കും

ബുധന്‍, 30 ഏപ്രില്‍ 2008 (17:06 IST)
KBJWD
കുടുംബശ്രീയുടെ കീഴില്‍ 191 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന്‌ തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി പാലൊളി മുഹമ്മദ്‌ കുട്ടി പറഞ്ഞു.

കുടുംബശ്രീയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാകും പദ്ധതികള്‍ നടപ്പാക്കുകയെന്നും മന്ത്രി അറിയിച്ചു. ആശ്രയ പദ്ധതയില്‍ ആദിവാസികളെയും ഉള്‍പ്പെടുത്തുമെന്നും പാലൊളി കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക ഉത്പന്നങ്ങളുടെ സമഗ്രമായ വിപണനത്തിനായി സമഗ്ര എന്ന പേരില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും പരിപാടി നടപ്പാക്കും.

കുടുംബശ്രീക്ക് ബദലായി ജനശ്രീ രൂപീകരിച്ചത് ശരിയായില്ല. കുടുംബശ്രീയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ഒരു ചട്ടക്കൂടിന് ഉള്ളില്‍ നിന്നുകൊണ്ടാണ് കുടുംബശ്രീ പദ്ധതി പ്രവര്‍ത്തിക്കുന്നത്. അതിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും പരസ്പരം ചര്‍ച്ച ചെയ്യാനും പരിഷ്ക്കരിക്കാനുമുള്ള സംവിധാനം ഇന്നുണ്ട്.

അതേസമയം കോടിക്കണക്കിന് രൂ‍പ വായ്പെയെടുത്ത് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ സാമ്പത്തിക അരാജകത്വത്തിലേക്ക് രാജ്യത്തെ നയിക്കും. കുടുംബശ്രീ പദ്ധതി ഇവിടെ നിലനില്‍ക്കുമ്പോള്‍ തന്നെ മറ്റൊന്ന് രുപീകരിക്കേണ്ട ഒരു ആവശ്യവും ഇന്നില്ലെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക