കാവ്യാമാധവന്‍ വിവാഹിതയായി

വ്യാഴം, 5 ഫെബ്രുവരി 2009 (11:14 IST)
PROPRO
ചലച്ചിത്രനടി കാവ്യാമാധവന്‍ വിവാഹിതയായി. വ്യാഴാഴ്ച രാവിലെ 10.20നും 10.50നും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തില്‍ കാവ്യയും നിഷാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹം കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ നടന്നു. വധൂവരന്‍‌മാരുടെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്.

എറണാകുളം സ്വദേശിയായ നിഷാല്‍ ചന്ദ്ര കുവൈറ്റ് നാഷണല്‍ ബാങ്കില്‍ ടെക്നിക്കല്‍ അഡ്വൈസറാണ്. വരണമാല്യം അണിയിക്കലും താലിചാര്‍ത്തലും മാത്രമായിരുന്നു ക്ഷേത്രത്തിലെ ചടങ്ങുകള്‍.

സിനിമാപ്രവര്‍ത്തകര്‍ക്ക് മാത്രമായി ഈ മാസം ഒമ്പതിന് എറണാകുളം ലെ മെറിഡിയന്‍ ഇന്‍റര്‍നാഷണലില്‍ സത്കാരം ഒരുക്കിയിട്ടുണ്ട്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഈ മാസം 12ന് കാഞ്ഞങ്ങാട് ആകാശ് കണ്‍‌വെന്‍ഷന്‍ സെന്‍ററില്‍ വിവാഹസത്കാരം നടത്തും.

നിഷാലിനൊപ്പം കുവൈറ്റിലേക്ക് പോകാനാണ് കാവ്യ തീരുമാനിച്ചിരിക്കുന്നത്. വിവാഹശേഷം അഭിനയിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.

അഹം, കിഴക്കുണരും പക്ഷി, നിര്‍ണയം തുടങ്ങിയ ചിത്രങ്ങളില്‍ നിഷാല്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക