കാലു വേദനയാണെന്ന് പറഞ്ഞ് കാലു തിരുമ്മിക്കുമായിരുന്നു, നിർബന്ധിപ്പിച്ച് ശാരീരിക പീഢനം നടത്തി; ഉമ്മൻചാണ്ടിയിൽ നിന്നും അങ്ങനൊന്നു പ്രതീക്ഷിച്ചില്ലെന്ന് സരിത

വ്യാഴം, 12 ഒക്‌ടോബര്‍ 2017 (10:46 IST)
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ഉള്‍പ്പടെ കോണ്‍ഗ്രസിലെ പ്രമുഖരെ പ്രതിസന്ധിയുടെ പടുകുഴിയിലാക്കിയിരിക്കുകയാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍‌മേല്‍ കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. ഇതുപ്രകാരം ഉമ്മന്‍‌ചാണ്ടിക്കെതിരെ മാനഭംഗത്തിനും അഴിമതിക്കും കേസെടുക്കും.
 
തന്നെ ആദ്യം ചതിച്ചത് കോണ്‍ഗ്രസ് നേതാവും ആലപ്പുഴ എംപിയുമായ കെ.സി വേണുഗോപാലാണെന്നും സരിത പറഞ്ഞു. അദ്ദേഹമാണ് തന്നെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചതെന്നും ഉമ്മന്‍ചാണ്ടിയുടെ വിങ്ങില്‍ നിന്നായിരുന്നു സാമ്പത്തിക ചൂഷണം തുടങ്ങിയതെന്നും സരിത വ്യക്തമാക്കി.
 
കാലു വേദന എന്നു പറഞ്ഞ് ഉമ്മൻചാണ്ടി അദ്ദേഹത്തിന്റെ കാലുകൾ തന്നേകൊണ്ട് തിരുമിപ്പിക്കുകയായിരുന്നു. കാലുകൾ തിരുമുകയും പിന്നീട് നിർബന്ധിപ്പിച്ച് ശാരീരിക പീഢനം നടത്തുകയും ചെയ്തുവെന്നായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരേ സരിതയുടെ ആരോപണം.  2012 ലാണ് താൻ ക്ളിഫ് ഹൗസിൽ ശാരീരികമായി പീഡിപ്പിക്കപ്പെട്ടതെന്ന് സരിത വ്യക്തമാക്കുന്നു. അത്തരം ഒരാളിൽ നിന്നും താൻ ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും സരിത പറഞ്ഞു. 
 
ഉമ്മന്‍‌ചാണ്ടി ഉള്‍പ്പടെയുള്ളവര്‍ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തു എന്ന് സരിത എഴുതിയ 25 പേജുള്ള കത്ത് 2016 ഏപ്രില്‍ മൂന്നിനാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്. കോടതിയില്‍ ഹാജരാക്കുന്നതിനായി സരിത എഴുതിയ കത്താണിത്.
 
പലരില്‍ നിന്നും മോശമായ അനുഭവം ഉണ്ടായതോടെയാണ് ഉമ്മന്‍ചാണ്ടിയോട് പരാതി പറഞ്ഞത്. എന്നാല്‍, അദ്ദേഹം അത് കാര്യമായി എടുത്തില്ല. തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി അപമര്യാദയായി പെരുമാറിയത്. ക്ലിഫ് ഹൌസിലോ മറ്റു ഓഫീസുകളിലോ തന്നെയാരും തടഞ്ഞിട്ടില്ല. എപ്പോള്‍ വേണമെങ്കിലും കയറി ചെല്ലാവുന്ന സാഹചര്യമുണ്ടായിരുന്നു എന്നും സരിത പറഞ്ഞു.
 
മുൻ എംഎൽഎമാരായ തമ്പാനൂർ രവി, ബെന്നി ബഹനാൻ എന്നിവര്‍ ദിവസവും ഫോണ്‍ ചെയ്യുമായിരുന്നു. ചെറിയ കാര്യങ്ങള്‍ സംസാരിക്കാന്‍ പോലും ബെന്നി ബഹനാൻ ഫോണ്‍ വിളിക്കുമായിരുന്നു. സോളാര്‍ പദ്ധതി നടപ്പാക്കുന്നതിനായി ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളെ പരിചയപ്പെടുത്തി തന്നത് ഗണേഷ് കുമാര്‍ ആയിരുന്നു. എന്നാല്‍, തുടര്‍ന്നങ്ങോട്ടുള്ള കാലത്ത് തന്നെ സഹായിക്കാന്‍ ഗണേഷിനായില്ലെന്നും സരിത കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍