കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: രാജി നയപരമായ തീരുമാനം എന്ന് കെ എം മാണി
വെള്ളി, 28 ഫെബ്രുവരി 2014 (16:09 IST)
PRO
PRO
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എംഎല്‍എമാരുടെ രാജിക്കാര്യം നയപരമായ തീരുമാനം ആണെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി. എംഎല്‍എമാരുടെ രാജിക്കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും മാണി പറഞ്ഞു. കര്‍ഷക താല്പര്യം പരിഗണിച്ച് മാത്രമേ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കൂ എന്നകാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മാണി വ്യക്തമാക്കി.
റിപ്പോര്‍ട്ട് പിന്‍വലിച്ചില്ലെങ്കില്‍ രാജിവയ്ക്കുമെന്ന കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആന്റണി രാജുവിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു മാണി.
റിപ്പോര്‍ട്ട് പിന്‍വലിച്ചില്ലെങ്കില്‍ മാണിയടക്കം എല്ലാ എം എല്‍ എമാരും രാജിവയ്ക്കുമെന്ന പിസി ജോര്‍ജും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.