കസ്തൂരിരംഗനില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ രാഷ്ട്രീയനീക്കത്തിനൊരുങ്ങി കേരളാ കോണ്‍ഗ്രസ്
വെള്ളി, 28 ഫെബ്രുവരി 2014 (12:37 IST)
PRO
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട നവംബര്‍ 13 ലെ വിജ്ഞാപനം തെരഞ്ഞെടുപ്പിന് മുമ്പ് റദ്ദാക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ആന്‍്റണി രാജു.
മലയോര മേഖലയുടെ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെതിരെ ഉണ്ടാവുമെന്നും മലയോര ജനതക്കൊപ്പം നില്‍ക്കുന്ന തീരുമാനത്തിനേ കേരള കോണ്‍ഗ്രസ് പിന്തുണക്കുകയുള്ളൂവെന്നും ആന്റണി രാജു പറഞ്ഞു.
തീരുമാനം എതിരാണെങ്കില്‍ രാഷ്ട്രീയ തീരുമാനം കേരള കോണ്‍ഗ്രസ് കൈക്കൊള്ളും. ജനപ്രതിനിധികളും മന്ത്രിമാരും സ്ഥാനങ്ങള്‍ രാജിവക്കുമെന്നും ആന്‍്റണി രാജു വ്യക്തമാക്കി.
ഓഫിസ് മെമ്മോറാണ്ടം ഇറക്കി ജനങ്ങളെ കബിളിപ്പിക്കുവാന്‍ അനുവദിക്കില്ല. ഓഡിനന്‍സ് ഇറക്കി പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്നും ആന്‍്റണി രാജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് കേരളം ഉന്നയിച്ച ആശങ്ക പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ നാളെ ഹര്‍ത്താലിന് എല്‍ഡിഎഫ് ആഹ്വാനം ചെയ്തിട്ടുണ്ട്.
പരിസ്ഥിതിലോല മേഖലകള്‍ സംബന്ധിച്ച കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് ഹൈറേഞ്ച് മേഖലകള്‍ നിരവധി തവണയാണ് ഹര്‍ത്താലിന് സാക്ഷ്യം വഹിച്ചത്. നവംബര്‍ പതിമ്മൂന്നിലെ വിഞ്ജാപനം പിന്‍വലിക്കണമെന്നാണ് ആവശ്യം.
നിലവിലെ ആശങ്കകള്‍ പരിഹരിച്ച് ഓഫീസ് മെമ്മോറാണ്ടമല്ല കരട് വിഞ്ജാപനം തന്നെയിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വനം പരിസ്ഥിതി മന്ത്രാലയവുമായി ചര്‍ച്ചക്ക് ശേഷം തിരികെയെത്തിയ സമിതി അധ്യക്ഷനായ ഉമ്മന്‍ വി ഉമ്മന്‍ പ്രതികരിച്ചു.