കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: പ്രമുഖ ജ്വല്ലറിയുടെ കോര്‍പ്പറേറ്റ് ഓഫീസ് സീല്‍ ചെയ്തു
തിങ്കള്‍, 25 നവംബര്‍ 2013 (17:44 IST)
PRO
PRO
കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിനും ബന്ധം. കോഴിക്കോട് റാം മോഹന്‍ റോഡിലുള്ള ജ്വല്ലറിയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ ഡിആര്‍ഐ റെയ്ഡ് നടത്തി സീല്‍ ചെയ്തു.
സ്വര്‍ണക്കടത്തില്‍ പിടിയിലായ ഷഹബാസ് നേരത്തേ തന്നെ ജ്വല്ലറി ഗ്രൂപ്പിന് സ്വര്‍ണം നല്‍കിയതായി മൊഴി നല്‍കിയിരുന്നു. ഷഹബാസില്‍ നിന്നും പ്രസ്തുത ജ്വല്ലറി ഗ്രൂപ്പ് 10 കിലോയിലധികം സ്വര്‍ണം വാങ്ങിയതായി ജ്വല്ലറി ഗ്രൂപ്പ് ഡയറക്ടര്‍ അഷ്‌റഫ് ഡിആര്‍ഐയോട് സമ്മതിച്ചു.
ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം ജ്വല്ലറികളാണ് ഈ ഗ്രൂപ്പിനുള്ളത്. മലയാളത്തിലേയും മറ്റ് ഭാഷകളിലേയും പ്രമുഖ ചലച്ചിത്രതാരങ്ങള്‍ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ്.
ജ്വല്ലറി ഗ്രൂപ്പ് ഡയറക്ടര്‍ അഷ്‌റഫിന്റെ മൊഴി ഡിആര്‍ഐ രേഖപ്പെടുത്തി. കളളക്കടത്ത് സ്വര്‍ണമാണെന്ന് അറിയാതെയാണ് വാങ്ങിയതെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ ജ്വല്ലറി ഗ്രൂപ്പ് കഴിഞ്ഞ 15 വര്‍ഷത്തിനിടെ വന്‍ വളര്‍ച്ചയാണ് ഉണ്ടാക്കിയത്.
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുന്ന നബീലിനും അബ്ദുള്ളയ്ക്കും വേണ്ടിയുള്ള അന്വേഷണം ഡിആര്‍ഐ ഊര്‍ജിതമാക്കി.