കണ്ണൂരില്‍ സ്കൂള്‍ ബസ് മറിഞ്ഞ് 30 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

വ്യാഴം, 22 നവം‌ബര്‍ 2012 (11:47 IST)
PRO
FILE
കണ്ണൂര്‍ എടക്കാടിനു സമീപം കാടാച്ചിറയില്‍ സ്കൂള്‍ ബസ്‌ കനാലിലേക്കു മറിഞ്ഞ്‌ മുപ്പതിലേറെ വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. പത്തോളം വിദ്യാര്‍ഥികളുടെ കൈകാലുകള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ വിദ്യാര്‍ഥികളെ കണ്ണൂരിലെ രണ്ടു സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കൂത്തുപറമ്പ്‌ കാടാച്ചിറ ഹൈസ്കൂളിന്റെ ബസാണ്‌ വ്യാഴാഴ്ച രാവിലെ 9.45ന് അപകടത്തില്‍പ്പെട്ടത്. നാല്‍പതോളം വിദ്യാര്‍ഥികള്‍ ബസിലുണ്ടായിരുന്നു. അമിത വേഗത്തിലായിരുന്ന ബസ്‌ നിയന്ത്രണം വിട്ടു കനാലിലേക്കു തലകീഴായി മറിയുകയായിരുന്നു.

കനാലില്‍ വെള്ളം കുറവായതിനാലാണ്‌ വന്‍ ദുരന്തം ഒഴിവായത്‌. ഓടികൂടിയ നാട്ടുകാരാണ്‌ ആദ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്‌ പിന്നീട്‌ പൊലീസും ഫയര്‍ ഫോഴ്സും സംഭവസ്ഥലത്തെത്തി.

വെബ്ദുനിയ വായിക്കുക