കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥികളെ മോചിപ്പിച്ചു

വ്യാഴം, 10 മാര്‍ച്ച് 2011 (10:14 IST)
സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ത്ഥികളെ മോചിപ്പിച്ചു.

മര്‍ച്ചന്‍റ് നേവി വിദ്യാര്‍ഥികളായ പത്തനംതിട്ട സ്വദേശി റോജി, തിരുവനന്തപുരം സ്വദേശി വിഷ്ണു എന്നിവരെയാണു മോചിപ്പിച്ചത്.

കപ്പല്‍ ഉടമ മോചനദ്രവ്യം നല്‍കിയതിനെ തുടര്‍ന്നാണു ഇവരുടെ മോചനം സാധ്യമായിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇവര്‍ തടവിലായിരുന്നു.

ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്രാ മധ്യേയായിരുന്നു ഇവരടക്കമുള്ള 27 പേരെ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ പിടികൂടിയത്.

വെബ്ദുനിയ വായിക്കുക