സ്ഥാപനത്തിന്റെ ഉടമ നേരിൽ വന്നു താരത്തെ കാണുകയും സുരക്ഷാ ചുമതല നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. വലിയ ഒരു നിലവിളക്കും ഇവർ ദിലീപിനു സമ്മാനമായി നൽകി. എന്നാൽ, ഇക്കാര്യത്തിൽ 'യെസ്' എന്നൊരു മറുപടി ദിലീപ് നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഭവം വിവാദമാകുകയും ദിലീപ് വെട്ടിലാകുകയും ചെയ്തതോടെ സുരക്ഷാ ഏജൻസി ഉടമ ഗോവയിലേക്കു മടങ്ങി.