എം.എസ്‌.എഫ്‌ പുസ്തകം കത്തിച്ചു

തിങ്കള്‍, 30 ജൂണ്‍ 2008 (15:51 IST)
പാഠപുസ്തകത്തിലെ കമ്യൂണിസ്റ്റ് വത്ക്കരണത്തിനെതിരെ എം.എസ്‌.എഫ്‌ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ്‌ മാര്‍ച്ച് നടത്തി. എം.എസ്‌.എഫ്‌ സംസ്ഥാന പ്രസിഡന്‍റ് സുനില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

പ്രതിഷേധ റാലി സെക്രട്ടേറിയറ്റിനു മുന്നിലെത്തിയപ്പോള്‍ പൊലീസ് പ്രധാന ഗേറ്റ് അടച്ചു സമരക്കാരെ തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധ സൂചകമായി ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്ര പുസ്തകം കത്തിച്ചു. പുസ്‌തകത്തില്‍ കമ്മ്യൂണിസ്‌റ്റ് ആശയങ്ങള്‍ കുത്തി നിറയ്‌ക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ ആരോപിച്ചായിരുന്നു പ്രതിഷേധം.

പുസ്‌തകത്തില്‍ പ്രതീകാത്മകമായി ചുവപ്പു പെയിന്‍റ് അടിച്ച ശേഷമാണ്‌ പുസ്‌തകം കത്തിച്ചത്‌. വിവാദപുസ്‌തകം പിന്‍വലിക്കും വരെ സമരം തുടരുമെന്നും എം.എസ്‌.എഫ്‌ അറിയിച്ചു.

വെബ്ദുനിയ വായിക്കുക